Saturday, 22 August 2026

കെ. പി .രാമനുണ്ണിക്കൊരു അനുബന്ധം

ഡോ .കാനം ശങ്കരപ്പിള്ള

9447035416

ഈ വർഷത്തെ (2026) ദേശാഭിമാനി ഓണം കമൽഹാസൻ പതിപ്പിൽ നോവലിസ്റ്റ് കെ.പി രാമനുണ്ണി എഴുതിയ “ജീവിതമേകുന്ന വൈദ്യന്മാർ “ എന്ന ഓർമ്മക്കുറിപ്പിന് ഉള്ള അനുബന്ധ വായനയ്ക്ക് എഴുതുന്ന കുറിപ്പിന്റെ രണ്ടാം ഭാഗമാണിത് . 196-90 കാലത്തെ മലബാറിലെ (കോഴിക്കോട് )മെഡിക്കൽകോളേജിലെ ഇതുഹാസ തുല്യരായ കൈപ്പുണ്യമുള്ള ഡോക്ടർമാർ ആണ് രാമനുണ്ണിയുടെ ആരാധ്യർ .മലബാറിന് വെളിയിൽ പ്രാക്ടീസ് ചെയ്തിരുന്നവരിൽ ഒരാൾ മാത്രമാണ് രാമനുണ്ണിയുടെ ലിസ്റ്റിൽ .അദ്ദേഹമാകട്ടെ ഔഷധ ചികിത്സ നൽകാൻ അധികാരം ഇല്ലാത്ത പി എച്ച് ഡി ഡോക്ടർ ആയിരുന്നു താനും .മനശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ, എൻ്റെ അടുത്ത സുഹൃത്ത് മാവേലിക്കരക്കാരൻ പി.എം മാത്യു വെല്ലൂർ . (അദ്ദേഹം ജനിച്ചത് വെല്ലൂരിൽ അല്ല .വെല്ലൂരിൽ പഠനം നടത്തി എന്ന് മാത്രം . “മനശാസ്ത്രം” ,”കുടുംബജീവിതം” തുടങ്ങിയ അദ്ദേഹത്തിന്റെ മനശാസ്ത്രമാസികകളിൽ ഞാനും പലപ്പോഴും എഴുതിയിരുന്നു .

ഞാനും എന്റെ രണ്ടു മക്കളും കോട്ടയം മെഡിക്കൽ കോളേജിൽ (1962,1989,1993 ബാച്ചുകൾ ) പഠിച്ചവർ ആയതിനാൽ സർക്കാർ മെഡിക്കൽ കോളേജിൽ പറ്റിച്ചു ഡോക്ടർ ആയവരുടെ കൈപ്പുണ്യം മാത്രമാണ് ഞാൻ എഴുതുന്നത് .പ്രൈവറ്റ് മെഡിക്കൽ കോളേജിൽ പഠിച്ചവരുടെ കൈപ്പുണ്യം എനിക്കറിയില്ല .1968 ൽ മാവേലിക്കര പി.എം ഹോസ്പിറ്റലിൽ തുടങ്ങിയ എൻ്റെ രോഗനിർണ്ണയം പിൽക്കാലം പാമ്പാടി ബ്ലോക്കിലെ മുണ്ടൻകുന്ന് ഹെൽത്ത് സെന്റർ ,കോട്ടയം ജില്ലാ ഹോസ്പിറ്റൽ കം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ എന്നിവ വഴി 1972-75 കാലഘട്ടത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ എരുമേലി പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തി . അക്കാലത്തെ എരുമേലി പ്രദേശത്തെ പ്രധാന രോഗങ്ങളിൽ ഒന്ന് അമീബിയാസിസ് എന്ന പരാദം വഴി ഉള്ള രണ്ടു രോഗങ്ങൾ ആയിരുന്നു .

അടുത്തകാലത്ത് കേരളത്തിൽ കണ്ടുവരുന്ന മസ്തിഷ്ക അമീബിയാസിസ് നിന്നും വ്യത്യസ്തമായിരുന്നു അക്കാലത്ത് ഉദര അമീബിയാസിസ് .രണ്ടു തരം രോഗങ്ങൾ ആണ് അക്കാലം എരുമേലിയിപരിസരങ്ങളിലും കാണപ്പെട്ടിരുന്നത് . ഒന്ന് ഉദരത്തിൽ വലതു വശം താഴെയായി അപ്പന്റിക്സ് ഭാഗത്തു കണ്ടിരുന്ന വേദനയും തടിപ്പും .അക്കാലത്ത് ഇതേ രോഗം അന്നത്തെ മുഖ്യമന്ത്രി സഖാവ് ഈ എം എസ്സിനും ഉണ്ടായി .അദ്ദേഹത്തിന്റെ രോഗനിർണയത്തിന് ഡോക്ടർ ശങ്കർ റാം ,അദ്ദേഹത്തിന്റെ അറിയപ്പെടാത്ത സഹോദരൻ ഡൽഹിയിൽ പ്രാക്ടീസ് ചെയ്തിരുന്ന കേണൽ അയ്യർ എന്നിവർ വന്ന കാര്യം ആദ്യ ബുക്കിൽ (Evolution of Modern Medicine )ഡോ രാജശേഖരൻ എഴുതിയിട്ടുണ്ട് .ആ വിവരം വച്ച് ഞാനും സോഷ്യൽ മീഡിയകളിൽ പലതവണ എഴുതിയിരുന്നു (ആമീബോമ സഖാവ് ഈ .എം എസ്സിനെങ്കിൽ ).രണ്ടു പേരുടെയും ചികിത്സ തേടാതെ സഖാവ് പശ്ചിമ ജർമ്മിനിൽ പോയി അവരുടെ ഏതോ “കൂനി” ചികിത്സ വഴി സുഖം പ്രാപിച്ചത്രേ .വാസ്തവത്തിൽ എന്നെപ്പോലെ ഒരു സാധാരണ ഹെൽത്ത് സെന്ററിലെ വെറും എം. ബി .ബി. ബി എസ്സുകാരനും രോഗനിർണയവും ചികിത്സയും നൽകാവുന്ന അസുഖമായിരുന്നു ഈ എം എസ്സിന് .

അത്തരം എത്രയോ കേസുകൾ എരുമേലിയിലെ മൂന്നു കൊല്ലത്തിനിടയിൽ ഞാൻ ചികിൽസിച്ചു സുഖപ്പെടുത്തി .കൈപ്പുണ്യമല്ല .പരിശീലനം . രോഗ നിർണ്ണയവും എത്രയോ എളുപ്പം .

വലതു വശം താഴെ വേദന ഉണ്ടണ്ടാകുന്ന തടിപ്പിന് വെറും മൂന്നേ മൂന്നു കാരണങ്ങൾ മാത്രം . ആദ്യം അമീബിയാസിസ് എന്ന് കരുതുക .ഒരാഴ്ച എമറ്റിന് എന്ന് കുത്തിവയ്പ്പും പിന്നെ കുറെ ദിവസത്തേയ്ക്ക് ക്ളോറോക്വിന് എന്ന ഗുളികയും കൊടുക്കുക .കുറവ് കണ്ടില്ല എങ്കിൽ ക്ഷയ രോഗം എന്ന് കരുതി അതിനുള്ള കുത്തിവയ്പ്പും ഗുളികകളും കൊടുക്കുക . ഏതാനും ആഴ്ച കൊണ്ട് കുറവ് കിട്ടുന്നില്ല എങ്കിൽ അർബുദം എന്ന് കരുതുക .മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുക . ഇതായിരുന്നു അക്കാലത്തെ ചികിത്സ . ഞാൻ കണ്ട എല്ലാ കേസുകളും അമീബിയാസിസ് കൊണ്ടുള്ളവ ആയിരുന്നു .ഒരിക്കൽ പോലും രോഗ നിർണ്ണയത്തിൽ തെറ്റ് പറ്റിയില്ല .

കൈപ്പുണ്യമല്ല ക്ലിനിക്കൽ പരിചയം ആണ് വിജയത്തിന് കാരണം .

അമീബിയാസിസ് കൊണ്ടുള്ള കരൾ രോഗവും എരുമേലിയിൽ കൂടുതൽ ആയിരുന്നു .ആദ്യ കേസ് അക്കാലം സാഹിത്യഅക്കാദമി സെക്രട്ടറി ആയിരുന്ന പൊൻകുന്നം സെയ്ദ് മുഹമ്മദിന്റെ അടുത്ത ബന്ധു .(ഇപ്പോളുള്ള സെയ്ത് മുഹമ്മദ് അല്ല അന്തരിച്ച സെയ്ദ് മുഹമ്മദ് അവർകളുടെ ബന്ധു ) എറണാകുളം ജില്ലാ ആശുപത്രി ,കോട്ടയം മെഡിക്കൽ കോളേജ് കം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ വിദഗ്ധ ചികിസകൾക്കു ശേഷം “ഇനി രക്ഷ ഇല്ല വീട്ടിൽ കൊണ്ടുപൊയ്ക്കോ” എന്ന് ഡോക്ടർമാർ ഉപേക്ഷിച്ച കേസ്.അദ്ദേഹമായിരുന്നു എന്റെ ആദ്യ അമീബിക് കരൾ രോഗി .

മുണ്ടക്കയത്തുള്ള വീട്ടിലേക്കു കൊണ്ടുപോകുന്ന വഴി ആരോ പറഞ്ഞു എരുമേലി ഹെൽത്ത് സെന്ററിലേക്ക് വിട്ട രോഗി.

കോട്ടയം മെഡിക്കൽ കോളേജിലെ മെഡിക്കൽ രണ്ടാം യൂണിറ്റിൽ ലോകപ്രശസ്ത പ്രമേഹ രോഗ ചികിത്സാ വിദഗ്ദൻ ഡോ .പി ജെ ഗീവർഗീസ് ,കേരളത്തിലെ ആദ്യ ഹൃദ്രോഗ വിദഗ്ദൻ ഡോ ജോർജ് ജേക്കബ് എന്നിവരിൽ നിന്ന് കിട്ടിയ പരിശീലനം വഴി അമീബിയാസിസ് കാരണം കരളിൽ പഴുപ്പ് കെട്ടിയ രോഗിയിൽ രോഗനിർണയത്തിന് എനിക്ക് ഏതാനും നിമിഷങ്ങൾ മതിയായിരുന്നു . അമീബിക് ഫേഷീസ് എന്ന് പറയുന്ന പ്രത്യേക മുഖ ഭാവം ,ഇരുകാലുകളും നീർക്കെട്ടൽ,നെഞ്ചിൽ വലതു വശം താഴത്തെ വാരിയെല്ലുകൾക്കിടയിൽ കൈവിരൽ അമർത്തുക .രോഗി “അയ്യോ “എന്നാലറിയാൽ രോഗം കരളിൽ അമീബിക് പഴുപ്പ് കെട്ടൽ .

അത്തരം എത്രയോ രോഗികളെ വാർഡിൽ മറയ്ക്കാതെ കിടത്തി മറ്റു രോഗികൾ കാണെ എത്രയോ ബക്കറ്റു നിറയെ അമീബിക് പഴുപ്പ് എടുത്തു കളഞ്ഞിരിക്കുന്നു .അവിടെയും കൈപ്പുണ്യം അല്ല .ക്ലിനിക്കൽ സെൻസ് ആണ് കാരണം .നല്ല അധ്യാപകരിൽ നിന്നുള്ള പരിശീലനം പിന്നെ ശ്രദ്ധയോടെയുള്ള പരിശോധന .ആ സിദ്ധി കൈവരിച്ച എത്രയോ ഡോക്ടർമാർ മെഡിക്കൽ കോളേജിന് വെളിയിൽ ഉണ്ടായിരുന്നു രാമനുണ്ണി പറയുന്ന 1960-90 കളിൽ . പക്ഷെ അവരെ കുറിച്ച് ആരെഴുതാൻ ? ഇത് വെറും എം .ബി. ബി .എസുകാരുടെ കഥ . ഇനി ഡിപ്ലോമ ക്കാരുടെ കഥ അത് അടുത്ത തവണ ഗര്ഭപാത്രത്തില് വെളിയിലെ ഗർഭം

Sunday, 24 August 2014

അതി പുരാതന"മഹാരാജാസ് വാർഡ്".

മാവേലിക്കര ഗവ ഹോസ്പിറ്റൽ സൂപ്രണ്ട് ആയിരിക്കവേ
1994 കാലത്ത് മാവേലിക്കര എം.എൽ.ഏ എം,മുരളി
അന്നത്തെ ധനമന്ത്രിഉമ്മൻ ചാണ്ടി എന്നിവരുടെസഹായത്തോടെ
പി.ഡബ്ലിയൂ വിനെ കൊണ്ടു നാനു മാസം കൊണ്ടു പുനർനിർമ്മിച്ച
അതി പുരാതന"മഹാരാജാസ് വാർഡ്".
മാവേലിക്കര കൊട്ടാത്തിലെ തമ്പുരാട്ടിമാർക്കു വയറൊഴിയാൻ
(പ്രസവിക്കാൻ) ഒരു പ്രത്യേക മുറി ഉണ്ടായിരുന്നു.താലൂക്ക്
ആശുപത്രികളിലെ ആദ്യ ഐ.സി.യൂ ഈ വാർഡീൽ പൊതു
ജനപങ്കാളിത്തത്തോടെ സ്ഥാപിക്കാൻ ഇരിക്കെ അന്നത്തെ കഴിവില്ലാത്ത
ആരോഗ്യ മന്ത്രി ഹരിപ്പാടിനടുത്തുള്ള ഡിസ്പെൻസറിയിലേക്കു
പാർട്ടിയുടെ താക്കോൽ സ്ഥാനക്കാരന്റെ ആവശ്യപ്രകാരം മാറ്റിയതിനാൽ
സർക്കാർ ലാവണം ഉപേക്ഷിച്ചു പന്തളം അർച്ചനാാശുപത്രി തുടങ്ങാൻ
ഇടയായ കാര്യം മാവേലിക്കര ആശുപതി കോമ്പൗണ്ടിൽ വീണ്ടും
ഒരിക്കൽ കൂടി സന്ദർശിച്ചപ്പോൾ ഓർമ്മിച്ചു പോയി

Photo: മാവേലിക്കര ഗവ ഹോസ്പിറ്റൽ സൂപ്രണ്ട് ആയിരിക്കവേ
1994 കാലത്ത് മാവേലിക്കര എം.എൽ.ഏ എം,മുരളി
അന്നത്തെ ധനമന്ത്രിഉമ്മൻ ചാണ്ടി എന്നിവരുടെസഹായത്തോടെ
പി.ഡബ്ലിയൂ വിനെ കൊണ്ടു നാനു മാസം കൊണ്ടു പുനർനിർമ്മിച്ച
അതി പുരാതന"മഹാരാജാസ് വാർഡ്".
മാവേലിക്കര കൊട്ടാരത്തിലെ തമ്പുരാട്ടിമാർക്കു വയറൊഴിയാൻ
(പ്രസവിക്കാൻ) ഒരു പ്രത്യേക മുറി ഉണ്ടായിരുന്നു.താലൂക്ക്
ആശുപത്രികളിലെ ആദ്യ ഐ.സി.യൂ ഈ വാർഡീൽ പൊതു
ജനപങ്കാളിത്തത്തോടെ സ്ഥാപിക്കാൻ ഇരിക്കെ അന്നത്തെ കഴിവില്ലാത്ത
ആരോഗ്യ മന്ത്രി ഹരിപ്പാടിനടുത്തുള്ള ഡിസ്പെൻസറിയിലേക്കു
പാർട്ടിയുടെ താക്കോൽ സ്ഥാനക്കാരന്റെ ആവശ്യപ്രകാരം മാറ്റിയതിനാൽ
സർക്കാർ ലാവണം ഉപേക്ഷിച്ചു പന്തളം അർച്ചനാാശുപത്രി തുടങ്ങാൻ
ഇടയായ കാര്യം മാവേലിക്കര ആശുപതി കോമ്പൗണ്ടിൽ വീണ്ടും
ഒരിക്കൽ കൂടി സന്ദർശിച്ചപ്പോൾ ഓർമ്മിച്ചു പോയി

Friday, 1 August 2014

ജനകീയാരോഗ്യം: ഡോ.പി.കെ.ആർ.വാര്യർ വിമർശിക്കപ്പെടുന്നു

ജനകീയാരോഗ്യം: ഡോ.പി.കെ.ആർ.വാര്യർ വിമർശിക്കപ്പെടുന്നു: ഡോ.പി.കെ.ആർ.വാര്യർ വിമർശിക്കപ്പെടുന്നു ഡോ(പദ്മശ്രീ) കെ.എൻ.പൈ,ഡോ.പി.കെ.ആർ.വാര്യർ എന്നിവർ കേരളം കണ്ട പ്രമുഖ ജനകീയ ഡോക്ടർ മാരായിരുന്നു. ...

Wednesday, 6 November 2013

ഡോ.വാര്യര്‍ പൊന്‍കുന്നത്തു വന്നതിന്‍റെ പിന്നില്‍

ഡോ.വാര്യര്‍ പൊന്‍കുന്നത്തു വന്നതിന്‍റെ പിന്നില്‍

പുന്നാംപറംബില്‍ ബഗ്ലാവു വക മൂലകുന്നിലെ
ചക്കിട്ട പറമ്പു വിലയ്ക്കു വാങ്ങി കമലാലയം
പി.എന്‍.പിള്ള കെ.വി.എം എസ്സിനു വേണ്ടി ഒരാശുപത്രി
പണിതു തുടങ്ങിയപ്പോഴാണ് ബങ്ലാവിലെ ഡോ.ബാലന്‍(
ഡോ.കെ.ബി.പിള്ള
എഫ്.ആര്‍.സി. എസ്സ്) നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്.
സതീര്‍ഥ്യനായ
ഡോ.കെ(കോവൂര്‍)സി.ചറിയാനും ഭാര്യ മറിയാമ്മയും അന്നു തിരുവല്ലായ്ക്കു
സമീപം വള്ളംകുളത്തൊരാശുപത്ര്യില്‍ ജോലി നോക്കുന്നു.ഒന്നിച്ചൊരു സര്‍ജിക്കല്‍
സെന്റര്‍ പൊന്‍ കുന്നത്തു തുടങ്ങാം എന്ന ബാലന്‍ റെ അഭ്യര്‍ഥന കേട്ട് ചെറിയാന്‍
മറിയാമ്മ ഡോക്ടര്‍ ദ്മ്പതികള്‍ ഇരുപത്തിയാറിലെ മേരി ക്യൂന്‍ ആശുപത്രിയില്‍
ജോലി നേടി ഗ്രൗണ്ട് വര്‍ക്കുകള്‍ തുടങ്ങി.പുന്നാം പറമ്പ് ആനുവേലില്‍ അപ്പുക്കുട്ടന്‍
(നീലകണ്ഠപ്പിള്ള) ഡോ.ബാലന്‍ ബങ്ലാവില്‍,ഡോ.കോവൂര്‍ ചെറിയാന്‍ എന്നീ ത്രിമൂര്‍ത്തികള്‍
ശാന്തിനികേതന്‍ എന്ന പേരില്‍ ഒരാശുപത്രി (സര്‍ജിക്കല്‍ സെന്റര്‍) തുടങ്ങാന്‍ തീരുമാനിച്ചു.

സ്ഥലത്തിന്‍റെ കാര്യം വന്നപ്പോഴാണ് കാണിച്ച്
മണ്ടത്തരം പിടികിട്ടിയത്.പറ്റിയ സ്ഥലം കെ.വി.എം.എസ്സിനു
കൊടുത്തു കഴിഞ്ഞു.മുണ്ടക്കയം മുതല്‍ പതിനാലാം മൈല്‍
വരെ കെ.കെ റോഡിനിരുവശവും കാര്യമായി
തപ്പി.സ്ഥലം വില്‍ക്കാന്‍ ആരും തയാറല്ല.

എരുമേലി ഹെല്‍ത്ത് സെന്‍ററില്‍ ജോലി നോക്കുന്ന
വേളയില്‍ എരുമേലിക്കാരനായ പി.ജെ.ജോസഫ്
എന്ന എല്‍.ഐ.സി ഏജന്റ് കൂടെക്കൂടെ വരും.
എല്‍.ഐ.സി.മെഡിക്കല്‍ എക്സാമിനറായി
അംഗീകാരം വാങ്ങിതന്നത് ജോസഫ് ആയിരുന്നു.
ജോസഫ് എന്നെക്കൊണ്ടു ഇരപതിനായിരം രൂപയുടെ
ലൈഫ് ഇന്‍ഷുറന്‍സ് പോലിസിയും എടുപ്പിച്ചു.
 മെഡിക്കല്‍ എക്സാമിനേഷന്‍ നടത്തേണ്ടത് ഡോ.കെ.സി
ചെറിയാൻ.സധാരണ ആളെകാണാതെ എഴുതി കൊടുക്കും.
എന്നാല്‍ വിചിത്രമെന്നു പറയട്ടെ.എന്നെ
പരിശോധിക്കാന്‍ ഡോ.ചെറിയാന്‍ നേരിട്ട് എരുമേലി
ഹെല്‍ത്ത് സെന്‍ ററില്‍ എത്തി.വര്‍ത്തമാനത്തിനിടയില്‍
ഹോസ്പിറ്റല്‍ തുടങ്ങാന്‍ പോകുന്ന കാര്യവും മുണ്ടക്കയത്തിനും
പതിനാലാം മൈലിനുമിടയില്‍ സ്ഥലം
നോക്കുന്ന കാര്യവും വിസ്തരിച്ച് എന്നോടു പറഞ്ഞപ്പോള്‍
യാദൃശ്ചികം എന്നേ തോന്നിയുള്ളു.എന്നാല്‍
അടുത്ത ദിവസം എല്‍.ഐ.സി ഏജന്റ് പി.ജെ ജോസഫ്
 ഒരു സഹായാഭ്യര്‍ത്ഥനയുമായി വന്നപ്പോള്‍
ഞാന്‍ ശരിക്കും ഞെട്ടിപ്പോയി.
പൊന്‍കുന്നം പുന്നാം പറമ്പ് സ്ഥാപകന്‍ നീലക്ണ്ഠപിള്ള
 പൊന്‍കുന്നം-കൂവപ്പള്ളി പ്രദേശങ്ങളിലായി
രണ്ടായിരത്തിലധികം വസ്തുക്കളുടെ ഉടമ ആയിരുന്നു.
മുഴുവന്‍ സ്വപരിശ്രമത്താല്‍ സമ്പാദിച്ചതും.ആദ്യ ഭാര്യയില്‍
നാലാണ്മക്കള്‍.അവര്‍ മരിച്ചതിനെത്തുടര്‍ന്നു പുനര്‍
വിവാഹിതനായി.അതില്‍ ഒരു മകന്‍ മാത്രം.
താളിയാനില്‍ രാമകൃഷ്ണപിള്ള
എന്ന എന്‍റെ ഭാര്യാപിതാവ്.ചാവടിയില്‍ അഛന്‍
എന്നറിയപ്പെട്ടിരുന്ന നീലകണ്ഠപിള്ള ആദ്യഭാര്യയിലെ
ആണ്മക്കള്‍ക്കുഅഞ്ഞൂറിനടുത്ത് ഏക്കര്‍ സ്ഥലം വീതമായി നല്‍കിയപ്പോള്‍
രണ്ടാം ഭാര്യയിലെ മ്മകനു നൂറില്‍ താഴെ ഏക്കറെ നല്‍കിയുള്ളു.
എന്നാല്‍ എല്ലാം കണ്ണായ വിലപിടിപ്പുള്ള സ്ഥലം,
ടൗണില്‍ കെ.കെ
റോഡിനും പുനലൂര്‍ റോഡിനും ഇടയിലായി ഇപ്പോള്‍
അത്തിയാലി ടെക്സ്റ്റൈല്‍സ് ഇരിക്കുന്ന സ്ഥലം, ഇപ്പോള്‍ ശാന്തി
ഹോസ്പിറ്റല്‍ സ്ഥിതിചെയ്യുന്ന മാടപ്പള്ളി എന്ന 6 ഏക്കര്‍ സ്ഥലവും
അതില്‍ നല്ല ഒരു വീടും താളിയാനില്‍ എന്ന പുരയിടവും അതില്‍
നീലകണ്ഠ വിലാസം എന്ന അക്കാലത്തെ അതിമനോഹര
വീട്,കൂവപ്പള്ളി ആല്‍മാവു കവലയോടു ചേര്‍ന്നു നല്ല ആദായമുള്ള
 25 ഏക്കര്‍ കുറുംകണ്ണിയില്‍ റബ്ബര്‍ തോട്ടം എന്നിങ്ങനെ.

Sunday, 26 June 2011

യയാതിപുരം: Vazhoor(വാഴൂര്‍ ): Pon Farm: തനതു പച്ചക്കറികളും പഴ...

യയാതിപുരം: Vazhoor(വാഴൂര്‍ ): Pon Farm: തനതു പച്ചക്കറികളും പഴ...: "Vazhoor(വാഴൂര്‍ ): Pon Farm: തനതു പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ മ... : 'Pon Farm: തനതു പച്ചക്കറികളും പഴങ്ങളും കഴിച്ചാല്‍ മതി : 'തനതു പച്..."

Thursday, 1 July 2010

എൻ.കെ.ബാലകൃഷ്ണസ്മരണ

എൻ.കെ.ബാലകൃഷ്ണസ്മരണ
കേരളം കണ്ട ഏറ്റവും നല്ല ആരോഗ്യമന്ത്രി 1970 ഒക്ടോബർ 4നു ചാർജ്ജെടുത്ത അച്ചുതമേനോൻ
മന്ത്രിസഭയിലെ പി.എസ്.പി മന്ത്രി,എൻ.കെ.ബാലകൃഷ്ണൻ ആണ്‌.(1919-1996)
"മന്ത്രി പദം സ്വപ്നേപി കരുതിയിരുന്നില്ലായിരുന്ന" ഈ നീലേശ്വരം കാരന്‌ സഹകരണം,കൃഷി,ദേവസ്വം എന്നീ വകുപ്പുകളും മേനോൻ അറിഞ്ഞു നൽകി.
4 മെഡിക്കൽ കോളേജ്,9 ജില്ലാആശുപത്രികൾ, 61 താലൂക് ആശുപത്രികൾ,ഏതാനും സ്വകാര്യ
ആശുപത്രികളും ഏതാനും പ്രൈമറി ഹെൽത്ത് സെൻ ററുകളും ഉൻആയിരുന്നു. 926 പഞ്ചായത്തുകളിൽ 826എണ്ണത്തിലും ചികിൽസാ സൗകര്യം ഇല്ലായിരുന്നു.ഒരു പഞ്ചായത്തിന്‌ ഒരാശുപത്രി എന്ന പരിപാടി ആവിഷകരിച്ച് നടപ്പിലാക്കി.ഏം.കെ,കെ നായർ(പ്ലാനിംഗ് കമ്മീഷൻ) മോഹൻ ലാലിൻ റെ പിതാവ് വിശ്വനാഥൻ നായർ.കെ.എം ബാലകൃഷ്ണൻ,ഡോ.കെ.ബലരാമൻ എന്നിവർ നല്ല സഹകരണം നൽകി.

1973-76 കാലത്ത് 600 കേരളീയ ഗ്രാമങ്ങളിൽ കൂടി സർക്കാർ ആതുരാലയങ്ങൾ തുറക്കപ്പെട്ടു.ഒരു സർവ്വകാല റിക്കോർഡ്
.താലൂക് ആശുപത്രികളിൽ സ്പെഷ്യാലിറ്റി കൾ തൂടങ്ങിയതും ബാലകൃഷ്ണൻ.ശ്രീ ചിത്രാ
ചെറുതുരുത്തിയിലെ പഞ്ചകർമ്മകേന്ദ്രം,ഔഷധി,ആലപ്പുഴയിലെ ഡ്രഗ്സ് ആൻഡ് ഫാരമസ്യൂട്ടിക്കൽ,
സർക്കാർ ആശുപത്രികളിൽ പേവാർഡ് സൊസ്സൈറ്റി കൾ,എല്ലാ ബ്ളോക്കിലും മെഡിക്കൽ കോളേജിലെ സ്പെഷ്യലിസ്റ്റ് ഡോക്ടറമ്മരുടെ മെഡിക്കൽ ക്യാമ്പുകൾ.
അച്ചുതമേനോൻ പരസ്യമായി പറഞ്ഞു: അസാധ്യമായ കാര്യങ്ങൾ എൻ.കെയെ ഏല്പ്പിക്കുക.
അതെല്ലാം നടന്നിരിക്കും:(വേദി:ശ്രീ ചിത്ര ഉൽഖാടനം)
സഹകരണ ആശുപത്രികളും അദ്ദേഹത്തിൻ റെ സംഭാവനയാണ്‌.
പി.എസ്.പി ഈർക്കിലി പാർട്ടിയായിരുന്നതിനാൽ ബാലകൃഷ്ണറെ
സംഭാവനകളെ പറ്റി പൊതു സമൂഹം അജ്ഞ്രരാ യിപ്പോയി.
പിന്നാലെ വന്ന പല ആരോഗ്യമന്ത്രിമാരും ബാലകൃഷ്ണൻ റെ ചെരുപ്പിൻ റെ വാറഴിക്കാൻ പോലും
യോഗ്യത ഇല്ലാത്തവർ