9447035416
ഈ വർഷത്തെ (2026) ദേശാഭിമാനി ഓണം കമൽഹാസൻ പതിപ്പിൽ നോവലിസ്റ്റ് കെ.പി രാമനുണ്ണി എഴുതിയ “ജീവിതമേകുന്ന വൈദ്യന്മാർ “ എന്ന ഓർമ്മക്കുറിപ്പിന് ഉള്ള അനുബന്ധ വായനയ്ക്ക് എഴുതുന്ന കുറിപ്പിന്റെ രണ്ടാം ഭാഗമാണിത് . 196-90 കാലത്തെ മലബാറിലെ (കോഴിക്കോട് )മെഡിക്കൽകോളേജിലെ ഇതുഹാസ തുല്യരായ കൈപ്പുണ്യമുള്ള ഡോക്ടർമാർ ആണ് രാമനുണ്ണിയുടെ ആരാധ്യർ .മലബാറിന് വെളിയിൽ പ്രാക്ടീസ് ചെയ്തിരുന്നവരിൽ ഒരാൾ മാത്രമാണ് രാമനുണ്ണിയുടെ ലിസ്റ്റിൽ .അദ്ദേഹമാകട്ടെ ഔഷധ ചികിത്സ നൽകാൻ അധികാരം ഇല്ലാത്ത പി എച്ച് ഡി ഡോക്ടർ ആയിരുന്നു താനും .മനശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ, എൻ്റെ അടുത്ത സുഹൃത്ത് മാവേലിക്കരക്കാരൻ പി.എം മാത്യു വെല്ലൂർ . (അദ്ദേഹം ജനിച്ചത് വെല്ലൂരിൽ അല്ല .വെല്ലൂരിൽ പഠനം നടത്തി എന്ന് മാത്രം . “മനശാസ്ത്രം” ,”കുടുംബജീവിതം” തുടങ്ങിയ അദ്ദേഹത്തിന്റെ മനശാസ്ത്രമാസികകളിൽ ഞാനും പലപ്പോഴും എഴുതിയിരുന്നു .
ഞാനും എന്റെ രണ്ടു മക്കളും കോട്ടയം മെഡിക്കൽ കോളേജിൽ (1962,1989,1993 ബാച്ചുകൾ ) പഠിച്ചവർ ആയതിനാൽ സർക്കാർ മെഡിക്കൽ കോളേജിൽ പറ്റിച്ചു ഡോക്ടർ ആയവരുടെ കൈപ്പുണ്യം മാത്രമാണ് ഞാൻ എഴുതുന്നത് .പ്രൈവറ്റ് മെഡിക്കൽ കോളേജിൽ പഠിച്ചവരുടെ കൈപ്പുണ്യം എനിക്കറിയില്ല .1968 ൽ മാവേലിക്കര പി.എം ഹോസ്പിറ്റലിൽ തുടങ്ങിയ എൻ്റെ രോഗനിർണ്ണയം പിൽക്കാലം പാമ്പാടി ബ്ലോക്കിലെ മുണ്ടൻകുന്ന് ഹെൽത്ത് സെന്റർ ,കോട്ടയം ജില്ലാ ഹോസ്പിറ്റൽ കം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ എന്നിവ വഴി 1972-75 കാലഘട്ടത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ എരുമേലി പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തി . അക്കാലത്തെ എരുമേലി പ്രദേശത്തെ പ്രധാന രോഗങ്ങളിൽ ഒന്ന് അമീബിയാസിസ് എന്ന പരാദം വഴി ഉള്ള രണ്ടു രോഗങ്ങൾ ആയിരുന്നു .
അടുത്തകാലത്ത് കേരളത്തിൽ കണ്ടുവരുന്ന മസ്തിഷ്ക അമീബിയാസിസ് നിന്നും വ്യത്യസ്തമായിരുന്നു അക്കാലത്ത് ഉദര അമീബിയാസിസ് .രണ്ടു തരം രോഗങ്ങൾ ആണ് അക്കാലം എരുമേലിയിപരിസരങ്ങളിലും കാണപ്പെട്ടിരുന്നത് . ഒന്ന് ഉദരത്തിൽ വലതു വശം താഴെയായി അപ്പന്റിക്സ് ഭാഗത്തു കണ്ടിരുന്ന വേദനയും തടിപ്പും .അക്കാലത്ത് ഇതേ രോഗം അന്നത്തെ മുഖ്യമന്ത്രി സഖാവ് ഈ എം എസ്സിനും ഉണ്ടായി .അദ്ദേഹത്തിന്റെ രോഗനിർണയത്തിന് ഡോക്ടർ ശങ്കർ റാം ,അദ്ദേഹത്തിന്റെ അറിയപ്പെടാത്ത സഹോദരൻ ഡൽഹിയിൽ പ്രാക്ടീസ് ചെയ്തിരുന്ന കേണൽ അയ്യർ എന്നിവർ വന്ന കാര്യം ആദ്യ ബുക്കിൽ (Evolution of Modern Medicine )ഡോ രാജശേഖരൻ എഴുതിയിട്ടുണ്ട് .ആ വിവരം വച്ച് ഞാനും സോഷ്യൽ മീഡിയകളിൽ പലതവണ എഴുതിയിരുന്നു (ആമീബോമ സഖാവ് ഈ .എം എസ്സിനെങ്കിൽ ).രണ്ടു പേരുടെയും ചികിത്സ തേടാതെ സഖാവ് പശ്ചിമ ജർമ്മിനിൽ പോയി അവരുടെ ഏതോ “കൂനി” ചികിത്സ വഴി സുഖം പ്രാപിച്ചത്രേ .വാസ്തവത്തിൽ എന്നെപ്പോലെ ഒരു സാധാരണ ഹെൽത്ത് സെന്ററിലെ വെറും എം. ബി .ബി. ബി എസ്സുകാരനും രോഗനിർണയവും ചികിത്സയും നൽകാവുന്ന അസുഖമായിരുന്നു ഈ എം എസ്സിന് .
അത്തരം എത്രയോ കേസുകൾ എരുമേലിയിലെ മൂന്നു കൊല്ലത്തിനിടയിൽ ഞാൻ ചികിൽസിച്ചു സുഖപ്പെടുത്തി .കൈപ്പുണ്യമല്ല .പരിശീലനം . രോഗ നിർണ്ണയവും എത്രയോ എളുപ്പം .
വലതു വശം താഴെ വേദന ഉണ്ടണ്ടാകുന്ന തടിപ്പിന് വെറും മൂന്നേ മൂന്നു കാരണങ്ങൾ മാത്രം . ആദ്യം അമീബിയാസിസ് എന്ന് കരുതുക .ഒരാഴ്ച എമറ്റിന് എന്ന് കുത്തിവയ്പ്പും പിന്നെ കുറെ ദിവസത്തേയ്ക്ക് ക്ളോറോക്വിന് എന്ന ഗുളികയും കൊടുക്കുക .കുറവ് കണ്ടില്ല എങ്കിൽ ക്ഷയ രോഗം എന്ന് കരുതി അതിനുള്ള കുത്തിവയ്പ്പും ഗുളികകളും കൊടുക്കുക . ഏതാനും ആഴ്ച കൊണ്ട് കുറവ് കിട്ടുന്നില്ല എങ്കിൽ അർബുദം എന്ന് കരുതുക .മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുക . ഇതായിരുന്നു അക്കാലത്തെ ചികിത്സ . ഞാൻ കണ്ട എല്ലാ കേസുകളും അമീബിയാസിസ് കൊണ്ടുള്ളവ ആയിരുന്നു .ഒരിക്കൽ പോലും രോഗ നിർണ്ണയത്തിൽ തെറ്റ് പറ്റിയില്ല .
കൈപ്പുണ്യമല്ല ക്ലിനിക്കൽ പരിചയം ആണ് വിജയത്തിന് കാരണം .
അമീബിയാസിസ് കൊണ്ടുള്ള കരൾ രോഗവും എരുമേലിയിൽ കൂടുതൽ ആയിരുന്നു .ആദ്യ കേസ് അക്കാലം സാഹിത്യഅക്കാദമി സെക്രട്ടറി ആയിരുന്ന പൊൻകുന്നം സെയ്ദ് മുഹമ്മദിന്റെ അടുത്ത ബന്ധു .(ഇപ്പോളുള്ള സെയ്ത് മുഹമ്മദ് അല്ല അന്തരിച്ച സെയ്ദ് മുഹമ്മദ് അവർകളുടെ ബന്ധു ) എറണാകുളം ജില്ലാ ആശുപത്രി ,കോട്ടയം മെഡിക്കൽ കോളേജ് കം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ വിദഗ്ധ ചികിസകൾക്കു ശേഷം “ഇനി രക്ഷ ഇല്ല വീട്ടിൽ കൊണ്ടുപൊയ്ക്കോ” എന്ന് ഡോക്ടർമാർ ഉപേക്ഷിച്ച കേസ്.അദ്ദേഹമായിരുന്നു എന്റെ ആദ്യ അമീബിക് കരൾ രോഗി .
മുണ്ടക്കയത്തുള്ള വീട്ടിലേക്കു കൊണ്ടുപോകുന്ന വഴി ആരോ പറഞ്ഞു എരുമേലി ഹെൽത്ത് സെന്ററിലേക്ക് വിട്ട രോഗി.
കോട്ടയം മെഡിക്കൽ കോളേജിലെ മെഡിക്കൽ രണ്ടാം യൂണിറ്റിൽ ലോകപ്രശസ്ത പ്രമേഹ രോഗ ചികിത്സാ വിദഗ്ദൻ ഡോ .പി ജെ ഗീവർഗീസ് ,കേരളത്തിലെ ആദ്യ ഹൃദ്രോഗ വിദഗ്ദൻ ഡോ ജോർജ് ജേക്കബ് എന്നിവരിൽ നിന്ന് കിട്ടിയ പരിശീലനം വഴി അമീബിയാസിസ് കാരണം കരളിൽ പഴുപ്പ് കെട്ടിയ രോഗിയിൽ രോഗനിർണയത്തിന് എനിക്ക് ഏതാനും നിമിഷങ്ങൾ മതിയായിരുന്നു . അമീബിക് ഫേഷീസ് എന്ന് പറയുന്ന പ്രത്യേക മുഖ ഭാവം ,ഇരുകാലുകളും നീർക്കെട്ടൽ,നെഞ്ചിൽ വലതു വശം താഴത്തെ വാരിയെല്ലുകൾക്കിടയിൽ കൈവിരൽ അമർത്തുക .രോഗി “അയ്യോ “എന്നാലറിയാൽ രോഗം കരളിൽ അമീബിക് പഴുപ്പ് കെട്ടൽ .
അത്തരം എത്രയോ രോഗികളെ വാർഡിൽ മറയ്ക്കാതെ കിടത്തി മറ്റു രോഗികൾ കാണെ എത്രയോ ബക്കറ്റു നിറയെ അമീബിക് പഴുപ്പ് എടുത്തു കളഞ്ഞിരിക്കുന്നു .അവിടെയും കൈപ്പുണ്യം അല്ല .ക്ലിനിക്കൽ സെൻസ് ആണ് കാരണം .നല്ല അധ്യാപകരിൽ നിന്നുള്ള പരിശീലനം പിന്നെ ശ്രദ്ധയോടെയുള്ള പരിശോധന .ആ സിദ്ധി കൈവരിച്ച എത്രയോ ഡോക്ടർമാർ മെഡിക്കൽ കോളേജിന് വെളിയിൽ ഉണ്ടായിരുന്നു രാമനുണ്ണി പറയുന്ന 1960-90 കളിൽ . പക്ഷെ അവരെ കുറിച്ച് ആരെഴുതാൻ ? ഇത് വെറും എം .ബി. ബി .എസുകാരുടെ കഥ . ഇനി ഡിപ്ലോമ ക്കാരുടെ കഥ അത് അടുത്ത തവണ ഗര്ഭപാത്രത്തില് വെളിയിലെ ഗർഭം
