Thursday, 27 August 2026

ത്വരിത രോഗനിർണ്ണയം

Spot Diagnosis ത്വരിത രോഗനിർണ്ണയം

കഥാകൃത്തും നോവലിസ്റ്റും മറ്റുമായ ശ്രീ .കെ .പി .രാമനുണ്ണി ഈ വര്ഷം പുറത്തിറങ്ങിയ ഒരു ഓണം വിശേഷാൽപ്രതിയിൽ “ജീവിതംർക്കുന്ന വൈദ്യന്മാർ “ എന്ന പേരിൽ ഒരു ഓർമ്മ എഴുതിയത് വായിച്ചു .

1960-90 കാലമാണ് രാമനുണ്ണിയുടെ “ഓർമ്മ”യുടെ കാലം . മലബാറിലെ ഇതിഹാസ തുല്യരായ മെഡിക്കൽ കോളേജ് അധ്യാപകരെ അദ്ദേഹം പരിചയപ്പെടുത്തുന്നു .ആയുർവേദം പഠിച്ച ശേഷം ആധുനിക വൈദ്യം പഠിച്ച ,അതിനുശേഷം വിദേശ ബിരുദം നേടിയ , കോഴിക്കോട് മെഡിക്കൽ കോളേജ് അധ്യാപകർ ആയിരുന്ന ഡോ . സി.കെ .രാമചന്ദ്രൻ ,ഡോ എം ജി സഹദേവൻ ,ഡോ .വി ജെ നായർ ,ഡോ പി.കെ സുരേന്ദ്രൻ ,ഡോ സി ബി സി വാര്യർ തുടങ്ങിയവർ അദ്ദേഹത്തിന്റെ ലിസ്റ്റിൽ വരുന്നു .

അവരുടെ കാരുണ്യവും മെഡിക്കൽ എത്തിക്‌സും അവരെ കുറിച്ചുള്ള ഹൃദയ ഹാരിയായ വിവരണവും രാമനുണ്ണി വിശദീകരിക്കുന്നു . മെഡിക്കൽ കോളേജ് അദ്ധ്യാപകൻ ആയിരുന്ന, വൈദ്യ പഠനകാലത്ത് എന്റെ രണ്ടു കൊല്ലം സീനിയർ ആയിരുന്ന , പ്രൊഫസ്സർ കെ.രാജശേഖരൻ നായർ (ന്യൂറോളജിസ്റ്റ് .) Evolution of Modern Medicine in Kerala ,(ടൂറിങ് ബുക്സ്റ്റാൾ 2001),അപൂർവ്വ വൈദ്യന്മാർ (മനോരമ 2015) എന്നീ ഗ്രന്ഥങ്ങൾ വഴി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അധ്യാപകർ പകർ ആയിരുന്ന ചില അപൂർവ്വ വൈദ്യൻ മാരെ പരിചയപ്പെടുത്തി .

ഇവ വായിക്കുന്ന സാധാരണക്കാർക്ക് കോഴിക്കോടിനും അനന്തപുരിക്കും വെളിയിൽ പ്രാക്ടീസ് ചെയ്യുന്ന, ചെയ്തിരുന്ന ആധുനികവൈദ്യം കൈകാര്യം ചെയ്തിരുന്ന ഡോക്ടർമാർ വെറും മണ്ട ശിരോമണികൾ ആയിരുന്നു എന്ന സംശയം തോന്നിയേക്കാം .അത് മാറ്റിയെടുക്കാൻ മാത്രമാണ് ഈ ലേഖനം . മെഡിക്കൽ കോളേജുകളിലെ സൗകര്യമൊന്നും ലഭിക്കാത്ത, സഹായികൾ ആരും ഇല്ലാത്ത ചെറുകിട ചികിത്സാ കേന്ദ്രങ്ങളിൽ ജോലി നോക്കിയിരുന്ന, പോസ്റ്റ് ഗ്രാജവേറ്റ് ബിരുദം ഒന്നും നേടാത്ത എത്രയോ ഡോക്ടർമാർ രോഗനിര്ണയത്തിലും ശരിയായ ചികിത്സ നൽകുന്നതിലും അതി വിദഗ്ദർ ആയിരുന്നു എന്ന് നീണ്ട അറുപതു വർഷക്കാലത്തെ ചികിത്സാ രംഗത്തെ അനുഭവം വച്ച് എനിക്ക് പറയാൻ ആവും .അതിനു ആയുർവേദ പഠനമോ വിദേശ ഡിഗ്രികളോ പോലും ആവശ്യമില്ല . രാമനുണ്ണി ലിസ്റ്റ് ചെയ് ഡോക്ടർമാരെ കുറിച്ച് റൈറ്റേഴ്‌സിൽ നിന്നും എഴുത്തു ശേഷിയുള്ള ഓൾഡ് പേഷ്യന്റ്‌സിൽ നിന്നും (ആൻ ഓൾഡ് പേഷ്യന്റ് ഈസ്‌ ബെറ്റർ ധാൻ ഏ ന്യൂ ഡോക്ടർ എന്ന് പഴ മൊഴി എന്നിങ്ങനെ ഇവിടെ രാമനുണ്ണിയ്ക്ക് ആംഗലേയ ഭാഷ മാത്രമേ വരുന്നുള്ളു .)ശേഖരിച്ചു (മെഡിക്കൽ)സിലബസിൽ ചേർക്കണം എന്ന് ശ്രീ രാമനുണ്ണി . ഡോക്ടർമാരുടെ രോഗനിർണയ സാമർഥ്യം നിർണ്ണയിക്കാൻ മിക്കപ്പോഴും രോഗികൾക്ക് കഴിയണമെന്നില്ല .മറ്റൊരു ഡോക്ടർക്കു കഴിഞ്ഞേക്കാം .എന്നാൽ മത്സര ബുദ്ധി കാരണം മറ്റു ഡോക്ടർമാർ അത് തുറന്നു പറയണം എന്നില്ല .

ഡോക്ടർമാർ സ്വയം തെളിവുകളോടെ ഏഴുതുക ആവും നല്ലതു എന്നെനിക്കു തോന്നുന്നു . കാരണം കഴിഞ്ഞ 60 വർഷക്കാലം നീണ്ട നിന്ന് എന്റെ ആതുര സേവന കാലത്ത് അത്തരം എത്രയോ കേസുകൾ ഉണ്ടായി .അവ രോഗികളോ ബന്ധുക്കളോ അറിയണം എന്നില്ല .അഥവാ അറിഞ്ഞാൽ തന്നെ എഴുതണമെന്നില്ല .ചില ഉദാഹരണങ്ങൾ .

കോട്ടയം ജില്ലയിലെ എരുമേലി ഹെൽത്ത് സെന്ററിൽ വെറും എം ബി ബി എസ് കാരനായി ജോലി നോക്കുന്ന 1972-75 കാലഘട്ടം .എറണാ കുളം ജില്ലാ ഹോസ്പിറ്റൽ ,കോട്ടയം മെഡിക്കൽ കോളേജ് കം ജില്ലാ ഹോസ്പിറ്റൽ എന്നിവടിങ്ങളിൽ ചികിത്സ നൽകി ഇനി രക്ഷ ഇല്ല മരിച്ചു പോകും എന്ന് പറഞ്ഞു നാട്ടിലേക്ക് (മുണ്ടക്കയം ) പറഞ്ഞു വിടപ്പെട്ട രോഗി .സാഹിത്യ പരിഷത് സെക്രട്ടറി ആയിരുന്ന പൊൻകുന്നം സെയ്ത് മുഹമ്മദ് (ഇപ്പോഴത്തെ പൊൻകുന്നം സെയ്ദ് അല്ല ) അവർകളുടെ ഒരടുത്ത ബന്ധു .ഒറ്റ നോട്ടത്തിൽ എനിക്ക് മനസിലായി കരളിൽ അമീബിക് ആബ്സസ് എന്ന് കണ്ടീഷൻ ആണ് എന്ന് .അമീബിക് ഫേഷീസ് എന്ന മുഖ ഭാവം ,ഇരുകാലുകളും നീർക്കെട്ട് പിന്നെ വലതു വശം വാരിയെല്ലുകൾക്കിടയിൽ വിരൽ അമർത്തിയപ്പോൾ ഉണ്ടായ അസഹ്യമായ വേദന .വാർഡിൽ മറ്റു രോഗികൾ കാണെ ഒരു വലിയ സൂചിയെടുത്ത് വാരിയെല്ലുകൾക്കിടയിൽ കടത്തി .സൂചിവഴി ഒരു തൊട്ടി നിറയെ പ്രത്യേക നിറത്തിലുള്ള പഴുപ്പ് (ആങ്കോവി സോസ് എന്ന് വൈദ്യ ഭാഷ ).പിന്നെ അത്തരം അഞ്ചോ ആറോ കേസുകൾ കൂടി എരുമേലിയിൽ വച്ച് തന്നെ കിട്ടി .ചികിൽസിച്ചു .പരിപൂർണ്ണ സഖ്യമാക്കി വിട്ടു .ഇക്കഥ ഞാൻ ഒഴികെ ആരും ഇതുവരെ എഴുതിയിട്ടില്ല .

അക്കാലത്താണ് ഉദരത്തിൽ വലത്‌ വശം താഴെ വേദനയോട് കൂടിയ തടിപ്പ് കണ്ട മുഖ്യ മന്ത്രി സഖാവ് ഈ എം എസ്സിനും അമീബിക് കുടൽ രോഗം വന്നത് ,ചികിൽസിക്കാൻ അങ്ങ് കിഴക്കൻ ജർമ്മിനിയിൽ കൊണ്ട് പോയി .

ഉദരത്തിൽ വലതു ഭാഗം താഴെ വേദനയും തടിപ്പും കണ്ടാൽ ഞങ്ങൾ എം .ബി .ബി .എസ്സുകാർക്ക് അക്കാലം മൂന്നു രോഗങ്ങൾ മാത്രം മനസ്സിൽ വരും .ആദ്യം അമീബിക് കോളൺ.എമറ്റിൻ എന്ന കുത്തി വയപ്പ് ആറെണ്ണം കൊടുക്കും .ക്ളോറോക്വീൻ എന്ന് ഗുളികയും .കുറഞ്ഞില്ല എങ്കിൽ ക്ഷയം എന്ന് കരുതി അതിനുള്ള കുത്തിവയ്പ്പും ഗുളികകളും നൽകും .രണ്ടാഴ്ച കൊണ്ട് കുറവ് കാണാത്ത പക്ഷം കാൻസർ എന്ന് കരുതി മെഡിക്കൽ കോളേജിലേക്ക് വിടും .ഇതായിരുന്നു അക്കാലത്തെ ചികിത്സ .ഞാൻ കണ്ട എരുമേലിയിലെ മുഴുവൻ കേസുകളും അമീബിക് രോഗം ആയിരുന്നു .

എല്ലാകേസിലും പൂർണ്ണ രോഗ വിമുക്തി നേടിക്കൊടുക്കാൻ കഴിഞ്ഞു .ഒരാളെയും റഫർ ചെയ്യേണ്ടി വന്നില്ല . പക്ഷെ ഒറ്റ രോഗി പോലും അക്കഥ ഒരിടത്തും എഴുതിയില്ല .

Saturday, 22 August 2026

കെ. പി .രാമനുണ്ണിക്കൊരു അനുബന്ധം

ഡോ .കാനം ശങ്കരപ്പിള്ള

9447035416

ഈ വർഷത്തെ (2026) ദേശാഭിമാനി ഓണം കമൽഹാസൻ പതിപ്പിൽ നോവലിസ്റ്റ് കെ.പി രാമനുണ്ണി എഴുതിയ “ജീവിതമേകുന്ന വൈദ്യന്മാർ “ എന്ന ഓർമ്മക്കുറിപ്പിന് ഉള്ള അനുബന്ധ വായനയ്ക്ക് എഴുതുന്ന കുറിപ്പിന്റെ രണ്ടാം ഭാഗമാണിത് . 196-90 കാലത്തെ മലബാറിലെ (കോഴിക്കോട് )മെഡിക്കൽകോളേജിലെ ഇതുഹാസ തുല്യരായ കൈപ്പുണ്യമുള്ള ഡോക്ടർമാർ ആണ് രാമനുണ്ണിയുടെ ആരാധ്യർ .മലബാറിന് വെളിയിൽ പ്രാക്ടീസ് ചെയ്തിരുന്നവരിൽ ഒരാൾ മാത്രമാണ് രാമനുണ്ണിയുടെ ലിസ്റ്റിൽ .അദ്ദേഹമാകട്ടെ ഔഷധ ചികിത്സ നൽകാൻ അധികാരം ഇല്ലാത്ത പി എച്ച് ഡി ഡോക്ടർ ആയിരുന്നു താനും .മനശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ, എൻ്റെ അടുത്ത സുഹൃത്ത് മാവേലിക്കരക്കാരൻ പി.എം മാത്യു വെല്ലൂർ . (അദ്ദേഹം ജനിച്ചത് വെല്ലൂരിൽ അല്ല .വെല്ലൂരിൽ പഠനം നടത്തി എന്ന് മാത്രം . “മനശാസ്ത്രം” ,”കുടുംബജീവിതം” തുടങ്ങിയ അദ്ദേഹത്തിന്റെ മനശാസ്ത്രമാസികകളിൽ ഞാനും പലപ്പോഴും എഴുതിയിരുന്നു .

ഞാനും എന്റെ രണ്ടു മക്കളും കോട്ടയം മെഡിക്കൽ കോളേജിൽ (1962,1989,1993 ബാച്ചുകൾ ) പഠിച്ചവർ ആയതിനാൽ സർക്കാർ മെഡിക്കൽ കോളേജിൽ പറ്റിച്ചു ഡോക്ടർ ആയവരുടെ കൈപ്പുണ്യം മാത്രമാണ് ഞാൻ എഴുതുന്നത് .പ്രൈവറ്റ് മെഡിക്കൽ കോളേജിൽ പഠിച്ചവരുടെ കൈപ്പുണ്യം എനിക്കറിയില്ല .1968 ൽ മാവേലിക്കര പി.എം ഹോസ്പിറ്റലിൽ തുടങ്ങിയ എൻ്റെ രോഗനിർണ്ണയം പിൽക്കാലം പാമ്പാടി ബ്ലോക്കിലെ മുണ്ടൻകുന്ന് ഹെൽത്ത് സെന്റർ ,കോട്ടയം ജില്ലാ ഹോസ്പിറ്റൽ കം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ എന്നിവ വഴി 1972-75 കാലഘട്ടത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ എരുമേലി പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തി . അക്കാലത്തെ എരുമേലി പ്രദേശത്തെ പ്രധാന രോഗങ്ങളിൽ ഒന്ന് അമീബിയാസിസ് എന്ന പരാദം വഴി ഉള്ള രണ്ടു രോഗങ്ങൾ ആയിരുന്നു .

അടുത്തകാലത്ത് കേരളത്തിൽ കണ്ടുവരുന്ന മസ്തിഷ്ക അമീബിയാസിസ് നിന്നും വ്യത്യസ്തമായിരുന്നു അക്കാലത്ത് ഉദര അമീബിയാസിസ് .രണ്ടു തരം രോഗങ്ങൾ ആണ് അക്കാലം എരുമേലിയിപരിസരങ്ങളിലും കാണപ്പെട്ടിരുന്നത് . ഒന്ന് ഉദരത്തിൽ വലതു വശം താഴെയായി അപ്പന്റിക്സ് ഭാഗത്തു കണ്ടിരുന്ന വേദനയും തടിപ്പും .അക്കാലത്ത് ഇതേ രോഗം അന്നത്തെ മുഖ്യമന്ത്രി സഖാവ് ഈ എം എസ്സിനും ഉണ്ടായി .അദ്ദേഹത്തിന്റെ രോഗനിർണയത്തിന് ഡോക്ടർ ശങ്കർ റാം ,അദ്ദേഹത്തിന്റെ അറിയപ്പെടാത്ത സഹോദരൻ ഡൽഹിയിൽ പ്രാക്ടീസ് ചെയ്തിരുന്ന കേണൽ അയ്യർ എന്നിവർ വന്ന കാര്യം ആദ്യ ബുക്കിൽ (Evolution of Modern Medicine )ഡോ രാജശേഖരൻ എഴുതിയിട്ടുണ്ട് .ആ വിവരം വച്ച് ഞാനും സോഷ്യൽ മീഡിയകളിൽ പലതവണ എഴുതിയിരുന്നു (ആമീബോമ സഖാവ് ഈ .എം എസ്സിനെങ്കിൽ ).രണ്ടു പേരുടെയും ചികിത്സ തേടാതെ സഖാവ് പശ്ചിമ ജർമ്മിനിൽ പോയി അവരുടെ ഏതോ “കൂനി” ചികിത്സ വഴി സുഖം പ്രാപിച്ചത്രേ .വാസ്തവത്തിൽ എന്നെപ്പോലെ ഒരു സാധാരണ ഹെൽത്ത് സെന്ററിലെ വെറും എം. ബി .ബി. ബി എസ്സുകാരനും രോഗനിർണയവും ചികിത്സയും നൽകാവുന്ന അസുഖമായിരുന്നു ഈ എം എസ്സിന് .

അത്തരം എത്രയോ കേസുകൾ എരുമേലിയിലെ മൂന്നു കൊല്ലത്തിനിടയിൽ ഞാൻ ചികിൽസിച്ചു സുഖപ്പെടുത്തി .കൈപ്പുണ്യമല്ല .പരിശീലനം . രോഗ നിർണ്ണയവും എത്രയോ എളുപ്പം .

വലതു വശം താഴെ വേദന ഉണ്ടണ്ടാകുന്ന തടിപ്പിന് വെറും മൂന്നേ മൂന്നു കാരണങ്ങൾ മാത്രം . ആദ്യം അമീബിയാസിസ് എന്ന് കരുതുക .ഒരാഴ്ച എമറ്റിന് എന്ന് കുത്തിവയ്പ്പും പിന്നെ കുറെ ദിവസത്തേയ്ക്ക് ക്ളോറോക്വിന് എന്ന ഗുളികയും കൊടുക്കുക .കുറവ് കണ്ടില്ല എങ്കിൽ ക്ഷയ രോഗം എന്ന് കരുതി അതിനുള്ള കുത്തിവയ്പ്പും ഗുളികകളും കൊടുക്കുക . ഏതാനും ആഴ്ച കൊണ്ട് കുറവ് കിട്ടുന്നില്ല എങ്കിൽ അർബുദം എന്ന് കരുതുക .മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുക . ഇതായിരുന്നു അക്കാലത്തെ ചികിത്സ . ഞാൻ കണ്ട എല്ലാ കേസുകളും അമീബിയാസിസ് കൊണ്ടുള്ളവ ആയിരുന്നു .ഒരിക്കൽ പോലും രോഗ നിർണ്ണയത്തിൽ തെറ്റ് പറ്റിയില്ല .

കൈപ്പുണ്യമല്ല ക്ലിനിക്കൽ പരിചയം ആണ് വിജയത്തിന് കാരണം .

അമീബിയാസിസ് കൊണ്ടുള്ള കരൾ രോഗവും എരുമേലിയിൽ കൂടുതൽ ആയിരുന്നു .ആദ്യ കേസ് അക്കാലം സാഹിത്യഅക്കാദമി സെക്രട്ടറി ആയിരുന്ന പൊൻകുന്നം സെയ്ദ് മുഹമ്മദിന്റെ അടുത്ത ബന്ധു .(ഇപ്പോളുള്ള സെയ്ത് മുഹമ്മദ് അല്ല അന്തരിച്ച സെയ്ദ് മുഹമ്മദ് അവർകളുടെ ബന്ധു ) എറണാകുളം ജില്ലാ ആശുപത്രി ,കോട്ടയം മെഡിക്കൽ കോളേജ് കം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ വിദഗ്ധ ചികിസകൾക്കു ശേഷം “ഇനി രക്ഷ ഇല്ല വീട്ടിൽ കൊണ്ടുപൊയ്ക്കോ” എന്ന് ഡോക്ടർമാർ ഉപേക്ഷിച്ച കേസ്.അദ്ദേഹമായിരുന്നു എന്റെ ആദ്യ അമീബിക് കരൾ രോഗി .

മുണ്ടക്കയത്തുള്ള വീട്ടിലേക്കു കൊണ്ടുപോകുന്ന വഴി ആരോ പറഞ്ഞു എരുമേലി ഹെൽത്ത് സെന്ററിലേക്ക് വിട്ട രോഗി.

കോട്ടയം മെഡിക്കൽ കോളേജിലെ മെഡിക്കൽ രണ്ടാം യൂണിറ്റിൽ ലോകപ്രശസ്ത പ്രമേഹ രോഗ ചികിത്സാ വിദഗ്ദൻ ഡോ .പി ജെ ഗീവർഗീസ് ,കേരളത്തിലെ ആദ്യ ഹൃദ്രോഗ വിദഗ്ദൻ ഡോ ജോർജ് ജേക്കബ് എന്നിവരിൽ നിന്ന് കിട്ടിയ പരിശീലനം വഴി അമീബിയാസിസ് കാരണം കരളിൽ പഴുപ്പ് കെട്ടിയ രോഗിയിൽ രോഗനിർണയത്തിന് എനിക്ക് ഏതാനും നിമിഷങ്ങൾ മതിയായിരുന്നു . അമീബിക് ഫേഷീസ് എന്ന് പറയുന്ന പ്രത്യേക മുഖ ഭാവം ,ഇരുകാലുകളും നീർക്കെട്ടൽ,നെഞ്ചിൽ വലതു വശം താഴത്തെ വാരിയെല്ലുകൾക്കിടയിൽ കൈവിരൽ അമർത്തുക .രോഗി “അയ്യോ “എന്നാലറിയാൽ രോഗം കരളിൽ അമീബിക് പഴുപ്പ് കെട്ടൽ .

അത്തരം എത്രയോ രോഗികളെ വാർഡിൽ മറയ്ക്കാതെ കിടത്തി മറ്റു രോഗികൾ കാണെ എത്രയോ ബക്കറ്റു നിറയെ അമീബിക് പഴുപ്പ് എടുത്തു കളഞ്ഞിരിക്കുന്നു .അവിടെയും കൈപ്പുണ്യം അല്ല .ക്ലിനിക്കൽ സെൻസ് ആണ് കാരണം .നല്ല അധ്യാപകരിൽ നിന്നുള്ള പരിശീലനം പിന്നെ ശ്രദ്ധയോടെയുള്ള പരിശോധന .ആ സിദ്ധി കൈവരിച്ച എത്രയോ ഡോക്ടർമാർ മെഡിക്കൽ കോളേജിന് വെളിയിൽ ഉണ്ടായിരുന്നു രാമനുണ്ണി പറയുന്ന 1960-90 കളിൽ . പക്ഷെ അവരെ കുറിച്ച് ആരെഴുതാൻ ? ഇത് വെറും എം .ബി. ബി .എസുകാരുടെ കഥ . ഇനി ഡിപ്ലോമ ക്കാരുടെ കഥ അത് അടുത്ത തവണ ഗര്ഭപാത്രത്തില് വെളിയിലെ ഗർഭം